ചതയം തിരുനാൾ രാജരാജ മോഹനവർമ്മ അഥവ കൊച്ചിയുടെ വർമ്മാജി എന്ന കെ.എൽ.മോഹന വർമ്മയ്ക്ക് ഇന്ന് 2026 ജൂലായ് അഞ്ചാം തീയ്യതി ഞായറാഴ്ച ചതയദിനത്തിൽ നവതി നിറവ്. ഒരു പെരുമഴക്കാലത്ത് തൻ്റെ വിവാഹ മുഹൂർത്തത്തിന് തത്രപ്പാടോടെ എത്തിയ കാര്യം പറഞ്ഞപ്പോൾ ഭാര്യ രാധാ വർമ്മയും കൂടെ നിന്നവരും കൂട്ടച്ചരിയിൽ തുടർന്ന് ബി.ടി.എച്ച് ഉടമ ജി ഗോപിനാഥൻ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന ലഡു ഇരുവരും പരസ്പരം പങ്കെവെച്ചു. ......
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനത്തുകയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ടുപേരും വ്യത്യസ്ത തൊഴിൽ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രൈമറി സ്കൂൾ അധ്യാപകൻ, മുൻ കാർ മെക്കാനിക്, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ, ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവർ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ക്ഷേത്രത്തിൽ ഏജൻസിയിലൂടെ താത്കാലിക ജീവനക്കാരായി നിയമിതരായിരുന്ന ഇവർ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്ത് സംഭാവനത്തുക അപഹരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ......
വിഴിഞ്ഞം: 70 പവനോളം സ്വർണാഭരണങ്ങൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളിൽ രണ്ടാമത്തെയാളും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനിയായ ഐശ്വര്യയാണ് മരിച്ചത്. ......
ചെങ്ങന്നൂർ: ക്നാനായ മലങ്കര കത്തോലിക്കർ ക്രൈസ്തവസമൂഹത്തിന് എന്നും വലിയൊരു മാതൃകയാണെന്നും, അവർ സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . 105–ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക മെത്രാസന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്ടയം അതിരൂപതാ സഹായ മെത്രാൻ
ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്ന കെ. ആർ.......
പാണ്ടനാട്: പാണ്ടനാട് ലയൺസ് ക്ലബ്ബിന്റെ 2026-27 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ സി പി ജയകുമാറും, വിവിധ സേവന പദ്ധതികളുടെ ഉത്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം പി യും നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണിൽ അധ്യക്ഷത വഹിച്ചു. ......
പുന്തല ഗ്രാമദീപം ഗ്രന്ഥശാല ഉന്നതവിജയികളെ അഭിനന്ദിക്കുന്നതിനും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിനുമായി ചേർന്ന സമ്മേളനം സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു. ബഷീർ, വെളിച്ചത്തിൻ്റെ പ്രവാചകൻ എന്ന വിഷയം മാവേലിക്കര ഏ. ......
ചെങ്ങന്നൂർ: കുട്ടികൾക്ക് ലഭിക്കുന്ന ഏത് അംഗീകാരവും അവരുടെ ജീവിതത്തിൽ വലിയൊരു കാര്യമായി നിലനിൽക്കുമെന്നും, ഇന്ന് അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ജീവിതകാലം മുഴുവൻ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു ഊർജമായി കൂടെയുണ്ടാകുമെന്നും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യൻ സിവിൽ സർവീസിൽ
മലയാളികളായിരുന്നു കൂടുതൽ ഉൾപ്പെട്ടിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എംഎൽഎ പ്രതിഭാ പുരസ്കാരം 2026 പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു. ......